കേരളം
മയക്കുമരുന്ന് കേസ്: പ്രതിക്ക് ഒരു വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
കാസറഗോഡ് : മാരക മയക്കുമരുന്നുമായി പിടിയിലായ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (2). മധൂർ ഗ്രാമം ചെട്ടുംകുഴി ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാനെയാണ് (39) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
2021 സെപ്റ്റംബർ 15-ന് വൈകുന്നേരം 6:45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മധൂർ ഗ്രാമത്തിലെ ചെട്ടുംകുഴിയിൽ വെച്ച് 02.31 ഗ്രാം MDMA, 34.15 ഗ്രാം ചരസ്സ് എന്നീ മാരക മയക്കുമരുന്നുകളുമായി അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ ഷെയ്ഖ് അബ്ദുൾ റസാഖും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ Cr. No. 624/2021 U/S 22(b), 20(b)(ii)A NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കാസറഗോഡ് സബ് ഇൻസ്പെക്ടറായിരുന്ന ഷെയ്ഖ് അബ്ദുൾ റസാഖ് തന്നെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ശ്രീ. ജി. മോഹനൻ, അഡ്വ. ശ്രീമതി ചിത്രകല എന്നിവർ ഹാജരായി.