THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ജൈവിക കൊതുക് നിയന്ത്രണ പരിപാടി: ജില്ലാ തല ഉദ്ഘാടനം നടത്തി

Shareef Kooleri · 29-09-2026 04:12 PM IST

കാസര്‍കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍ നടപ്പിലാക്കുന്ന ജൈവിക കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് കാസര്‍ഗോഡ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാനഗറിലുള്ള ഡി.വി. സി.യൂണിറ്റില്‍ വച്ച് ഗപ്പി മത്സ്യ വിതരണ പരിപാടി സംഘടിപ്പിച്ചു. കൊതുകുകളുടെ ജൈവിക നിയന്ത്രണം ലക്ഷ്യമിട്ടാണ് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്യുന്നത്. കൊതുകിന്റെ ലാര്‍വകളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ ജലാശയങ്ങളിലും അനുയോജ്യമായ ജലസംഭരണികളിലും ഉപയോഗിക്കുന്നതിലൂടെ കൊതുകുകളുടെ പെരുകല്‍ നിയന്ത്രിക്കാനാകുമെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൊതുകുജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വീടുകളിലും സ്ഥാപനങ്ങളിലും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനും പരിപാടിയിലൂടെ ബോധവല്‍ക്കരണം നല്‍കും.