THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ജന്മദിനത്തിൽ വീൽചെയർ നൽകി മാതൃകയായി ആറാം ക്ലാസ് വിദ്യാർത്ഥി ഹബീബ് റഹ്മാൻ

Shareef Kooleri · 29-09-2026 06:37 PM IST

പടന്ന : ജന്മദിനം കാരുണ്യത്തിന്റെ ദിനമാക്കി ആറാം തരം വിദ്യാർത്ഥി കെ.വി ഹബീബ് റഹ്മാൻ.ഉദിനൂർ എടച്ചാക്കൈ എ.യു.പി ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹബീബ് റഹ്മാൻ തന്റെ ജന്മദിനത്തോടനുബന്ധിച്ച് പടന്ന പൂക്കോയ തങ്ങൾ ഹോസ്പിസിനാണ് വീൽചെയർ നൽകി മാതൃകയായത്. സമൂഹത്തിൽ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ഷെരീഫ് മാടാപ്പുറത്തിന്റെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാവുകയാണ് ഹബീബ് റഹ്മാൻ. മറ്റുള്ളവരുടെ വേദനകളിൽ കൈത്താങ്ങാകണമെന്ന പിതാവിന്റെ സന്ദേശമാണ് മകനും പ്രചോദനമായത്. ജന്മദിനാഘോഷങ്ങൾക്ക് ചെലവഴിക്കുന്ന തുകയിൽ നിന്ന് ഒരു ഭാഗം പാലിയേറ്റീവ് രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന ആശയത്തിലാണ് വീൽചെയർ നൽകിയത്. എടച്ചാക്കൈ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷെരീഫ് മാടാപ്പുറത്തിന്റെയും സുഹൈല കെ.വിയുടെയും മകനാണ് ഹബീബ് റഹ്മാൻ ചെറുപ്രായത്തിൽ തന്നെ കാരുണ്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഹബീബ് റഹ്മാന്റെ മാതൃക പ്രവർത്തനത്തെ അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.