THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ഹൃദയാരോഗ്യ ദിനത്തില്‍ സൈക്കിള്‍ റൈഡ് നടത്തി

Shareef Kooleri · 29-09-2026 02:08 PM IST

ലോക ഹൃദയാരോഗ്യ ദിനത്തില്‍ തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച സൈക്കിള്‍ റൈഡ് പ്രസിഡന്റ് എ.കെ.അബ്ദുല്ലക്കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
തൃക്കരിപ്പൂര്‍: ലോക ഹൃദയാരോഗ്യ ദിനത്തില്‍ തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റൈഡ് സംഘടിപ്പിച്ചു. ഒരു ചെറിയ മാറ്റം വലിയ വ്യത്യാസം വരുത്തും എന്നുള്ള സന്ദേശം ഉയര്‍ത്തിയാണ് സൈക്കിള്‍ യാത്ര നടത്തിയത്. ഹൃദ്രോഗം ചെറുക്കാന്‍ എയ്‌റോബിക് വ്യായാമമായ സൈക്ലിങിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്ന റൈഡ് പ്രസിഡന്റ് എ.കെ.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ടി.എം.സി ഇബ്രാഹിം അധ്യക്ഷനായി. അരുണ്‍ നാരായണന്‍, സജിന്‍ കോറോം സംസാരിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച റൈഡ് പയ്യന്നൂരിലെ കവ്വായി, കാറമേല്‍, വെള്ളൂര്‍ ദേശീയപാത, കാലിക്കടവ് വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു. മുഹമ്മദ് അലി കുനിമ്മല്‍, ബി.സി യാസര്‍ പടന്ന, മുസ്തഫ മാര്‍ത്താണ്ഡന്‍, രതീഷ് രാമന്തളി, സരിത്ത് ഏഴിമല, എ.ജി ഫായിസ് നേതൃത്വം നല്‍കി.