THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ഒരുമയോടെ മുന്നേറാം; ജില്ലാ ഇംക്ലൂസീവ് കായികമേള നീലേശ്വരം സംഘാടക സമിതി രൂപീകരിച്ചു

Shareef Kooleri · 28-09-2026 07:59 PM IST

നീലേശ്വരം: ഒക്ടോബർ 25 മുതൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ഇംക്ലൂസീവ് കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള കാസർഗോഡ് ജില്ലാ ടീമിനെ തെരഞ്ഞെടു ക്കുന്നതിനായി ജില്ലാ കായിക മേളക്ക് സമഗ്ര ശിക്ഷാ കാസർഗോഡിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നഗരസഭാ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കാസർഗോഡ് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഷൗക്കത്തലി അക്കാളത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ്ചെയർപേഴ്സൺ സന്ധ്യ പി. എം , സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഇ.ചന്ദ്രമതി കൗണ്‍സിലര്‍ പ്രകാശന്‍ .വി. വി ഡി.പി.ഒമാരായ മധുസൂദനൻ പി., ഷംസുദ്ദീൻ പി., മഞ്ചേശ്വരം ബി.പി.സി പി. രാജഗോപാലൻ, ചിറ്റാരിക്കാൽ ബി.പി.സി ഷൈജു ബെരിക്കുളം, ഹോസ്ദുർഗ്ഗ് ബി.പി.സി സനൽ വെള്ളുവ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഇംക്ലൂസീവ് കായികമേളയിൽ കാസർഗോഡ് ജില്ലയുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനും കായികതാരങ്ങൾക്ക് ആവശ്യമായ പരിശീലനം, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കും. സംഘാടക സമിതി ഭാരവാഹികൾ ചെയർമാൻ: പി.പി. മുഹമ്മദ് റാഫി വൈസ് ചെയർമാൻ: സന്ധ്യ പി.എം. കൺവീനർ: പി.വി. റഫീഖ്, ഡി.ഡി.ഇ., കാസർഗോഡ് വര്‍ക്കിംഗ്‌ കണ്‍വീനര്‍ ഷൗക്കത്തലി അക്കാളത്ത് (ഡി പി സി)