കേരളം
പിലിക്കോട് സി.പി.എം വാര്‍ഡ് നിലനിര്‍ത്തി
പിലിക്കോട്: ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ടി. ഓമന 297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സന്ധ്യയാണ് രണ്ടാം സ്ഥാനത്ത്.
ആകെ 1113 വോട്ടര്‍മാരില്‍ 903 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ടി. ഓമനയ്ക്ക് 591 വോട്ടും കെ. സന്ധ്യയ്ക്ക് 294 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ഉമാവതിക്ക് 18 വോട്ട് ലഭിച്ചു.