THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തൃക്കരിപ്പൂരില്‍ ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിച്ചു

Shareef Kooleri · 28-09-2026 03:29 PM IST

തൂഫാന്‍ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ല നിര്‍വഹിക്കുന്നു
തൃക്കരിപ്പൂര്‍: നാടിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ അടിച്ചമര്‍ത്താന്‍ കേരളാ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സാജിത സഫറുല്ല നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി എ.വി സന്തോഷ് കുമാര്‍ ആമുഖവും, ചന്തേര പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സി.മനോജ് പദ്ധതി വിശദീകരണവും നടത്തി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ടി.എസ് നജീബ്,ഫാത്തിമത്ത് അഷ്രീഫ, എം.കെ പ്രസന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സത്താര്‍ വടക്കുമ്പാട്, ഇ.ബാലകൃഷ്ണന്‍, ടി.പി ഉഷ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഐ.ബിനു സംസാരിച്ചു. ചന്തേര പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചടങ്ങിനോട് അനുബന്ധിച്ച് തൂഫാന്‍ പതാക ഉയര്‍ത്തല്‍, തൂഫാന്‍ ബാഡ്ജ് വിതരണം,പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ നടത്തി.