കേരളം
കാഴ്ചവെല്ലുവിളി മറികടക്കാൻ ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതി.
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരതാമിഷൻ തയ്യാറാക്കിയ ദീപ്തി പദ്ധതിയുടെ (ബ്രെയിൽ സാക്ഷരതാപരിപാടി ) രണ്ടാംഘട്ടം ആരംഭിക്കുന്നു.
40% ന് മുകളിൽ കാഴ്ച പ്രശ്നമുള്ളവരെ ബ്രെയിൽ ലിപിയിൽ സാക്ഷരരാക്കുന്ന പദ്ധതിയാണ് ദീപ്തി.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ്, ബ്ലൈൻ്റ് ടീച്ചേഴ്സ് ഫോറം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ ജില്ലയിൽ 15 പേർ ബ്രെയിൽ സാക്ഷരത നേടിയിരുന്നു.
160 മണിക്കൂറാണ് ബ്രെയിൽ സാക്ഷരതാ ക്ലാസിന്റെ സമയ ക്രമം. ബ്രെയിൽ ലിപിയിൽ പ്രാവിണ്യമുള്ളവരെ ഓരോ പഠനകേന്ദ്രത്തിലും ഇൻസ്ട്രക്ടറായി നിയോഗിക്കും. ഇവർക്ക് ഓണറേറിയം നൽകും. പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ പഠനകേന്ദ്രത്തിൽ തയ്യാറാക്കും.
ബ്രെയിൽ സാക്ഷരത നേടാൻ താത്പര്യമുള്ളവർ പഞ്ചായത്ത്, നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ജില്ലാ ഓഫീസുമയോ ബന്ധപ്പെടണം. കൂടതൽ വിവരങ്ങൾക്ക് 9947528616 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. ആദ്യഘട്ടത്തിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഒക്ടോബർ 3 ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും.