THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കായിക വികസനം കായിക മന്ത്രിയുമായി കായിക താരങ്ങള്‍ക്കും യുവാക്കള്‍ക്കും സംവദിക്കാം

Shareef Kooleri · 28-09-2026 03:19 PM IST

തൃക്കരിപ്പൂര്‍: മണ്ഡലത്തിലെ കായിക വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന 'ഗെയിം പ്ലാന്‍ തൃക്കരിപ്പൂര്‍' പരിപാടിയില്‍ കായിക പ്രേമികള്‍ക്കും യുവജനങ്ങള്‍ക്കും യുവജന കായിക മന്ത്രി ഒ.ജെ ജനീഷുമായി സംവദിക്കാം. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് തൃക്കരിപ്പൂര്‍ നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സംവാദിക്കാന്‍ അവസരം. മണ്ഡലത്തില്‍ മികച്ച സ്‌പോര്‍ട്‌സ് അക്കാദമികളും അടിസ്ഥാന സൗകര്യങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഈ സംവാദം കൂടുതല്‍ കരുത്തേകുമെന്ന് സന്ദീപ് വാര്യര്‍ എം.എല്‍.എ അറിയിച്ചു.