കേരളം
ലോക പരിസ്ഥിതി ആരോഗ്യ ദിനചാരണം
തൃക്കരിപ്പൂര്‍: വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, ഭൂമിത്രസേന ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ തുറന്ന ജൂണ്‍ മാസം മുതല്‍ തന്നെ, പരിസ്ഥിതിക്ക് വിനാശകരമാകുന്ന നിലയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന അവസ്ഥ ഇല്ലാതാക്കാന്‍, വളണ്ടിയര്‍മാര്‍ വീടുകളില്‍ ചെന്ന് ബോധ വല്‍ക്കരണം നടത്തുകയും, വലിച്ചെറിഞ്ഞ അവസ്ഥയില്‍ ഉള്ള ഖര മാലിന്യങ്ങളില്‍ മലിന ജലം കെട്ടിക്കിടന്ന് രോഗ കാരികളായ കൊതുകുകള്‍ പെരുകുന്ന അവസ്ഥ പരിശോധിച്ച് അവയെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം കുട്ടികള്‍ നടത്തി വരുന്നുണ്ട്.
ഈ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, തുടര്‍ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതിലേക്കായി ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിസ്ഥിതി -ആരോഗ്യ ദിനത്തില്‍ കൈമാറി. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ വി.കെ രാജേഷ് അധ്യക്ഷനായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി പ്രകാശന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.സുനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എം രംജിത്ത്, ഭൂമിത്ര സേന കോഡിനേറ്റര്‍ ടി.സുജിത, അതുല്‍ മനോജ്, കെ.എന്‍.പി മുഹമ്മദലി സംബന്ധിച്ചു.