കേരളം
ഓണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത് 30 കോടി കണ്ണൂരില്
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. ഠഘ 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകള്‍ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.
1 കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒന്‍പതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.