THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താൻ ധാർമ്മിക പഠനം അനിവാര്യം. സന്ദീപ് വാര്യർ എം.എൽ.എ.

Shareef Kooleri · 26-09-2026 03:48 PM IST

തൃക്കരിപ്പൂർ മുജമ്മഅ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ഫെസ്റ്റ് അൽ മുബർക്കഷ്'26 ൽ തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നടത്തുന്നു. · Photo:
തൃക്കരിപ്പൂർ: ഭൗതിക പഠനം മാത്രം നേടി സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് തിന്മയിലേക്ക് കാലിടറി വീഴാതെ കുട്ടികളെ നേർവഴിക്ക് നടത്താൻ ധാർമ്മിക പഠനത്തിലൂടെ സാധിക്കുമെന്ന് സന്ദീപ് വാര്യർ എം.എൽ.എ. മുജമ്മഅ് പോലുള്ള സ്ഥാപനങ്ങൾ ധാർമ്മിക പഠനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. തൃക്കരിപ്പൂർ മുജമ്മഅ് ദർസ്, ദഅവാ കോളേജ്, ഹിഫ്‌ളുൽ ഖുർആൻ കോളേജ്, അസ്നാ അക്കാദമി വിദ്യാർത്ഥികളുടെ വാർഷിക ആർട്‌സ് ഫെസ്റ്റ് അൽ മുബർക്കഷ്'26 ഉൽഘാടന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം.എൽ.എ. ചടങ്ങ് എം.ടി. അബ്ദുൽ ജലീൽ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്തു. ജാബിർ കാന്തപുരം പ്രമേയ പ്രഭാഷണം നടത്തി. എലൈറ്റ് ഗ്രൂപ്പ് എം.ഡി. യാസീൻ തൃശൂർ, എം. ജാബിർ സഖാഫി, എം.വി. മൊയ്ദീൻ കുട്ടി, കെ.പി. സ്വാദിഖ് അഹ്‌സനി, എം.എ. കുഞ്ഞഹ്മദ്, ബി.എ. അജീർ സഖാഫി അൽ അസ്നവി, കെ.പി.സി. അബ്ദുൽ ഖാദർ, മൻസൂർ പൊറോപ്പാട്, വി.എൻ.എം. ഹുസൈൻ ഹാജി, എം.ടി.പി. ഇസ്മാഊൽ സഅദി, കെ.പി. നാസർ ഹാജി മലേഷ്യ, പി.എ. സലാം ഹാജി കാരോളം, ഡോ. ത്വാഹിറലി പൊറോപ്പാട്, വി.സി. മുഹമ്മദ് ഹാജി, എ. റസാഖ് പുഴക്കര, ഫാസിൽ ഇർശാദി തുടങ്ങിയവർ സംസാരിച്ചു. മർസദ് അരിപ്പാമ്പ്ര സ്വാഗതവും നുഅമാൻ സയ്യിദ് പന്നിപ്പാറ നന്ദിയും പറഞ്ഞു. 300 ഓളം വിദ്യാർത്ഥികൾ 100 ലധികം ഇനങ്ങളിൽ 3 ടീമുകളായി മൽസരിക്കുന്ന കലോത്സവം ഞായർ വൈകിട്ട് സമാപിക്കും.