THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ലോകോത്തര നിലവാരത്തോടും കൂടിയ കണ്‍വെന്‍ഷന്‍ ഹാള്‍ പണിയുന്നതിന് വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി

Shareef Kooleri · 26-09-2026 10:57 AM IST

· Photo:
തൃക്കരിപ്പൂര്‍: കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര നിലവാരത്തോടും കൂടിയ കണ്‍വെന്‍ഷന്‍ ഹാള്‍ പണിയുന്നതിന് വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.സൗകാര്യ സഹകരണത്തോടെ പണിയുന്ന സംരംഭം പ്രമുഖ വ്യാപാര പ്രമുഖരായ ജമാല്‍ബൈത്താന്റേയും, സി.കെ.ഷാജഹാന്റേയും പങ്കാളിത്തത്തോടെ തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചൊവ്വേരി മെയിന്‍ റോഡില്‍ ജമാഅത്തിന്റെഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉയരുക. വിവാഹങ്ങള്‍ക്കും കുടുംബ-സാമൂഹിക പരിപാടികള്‍ക്കും ബിസിനസ് ഇവന്റുകള്‍ക്കും പുറമെ, ഉത്തരമലബാറിന്റെ ബിസിനസ് മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ആൗശെില ൈഋതജഛ വേദിയായും ഈ സംരംഭം മാറും. യോഗത്തില്‍ പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി എ.ജി. അമീര്‍ ഹാജി, ട്രഷറര്‍ ജലീല്‍ കാരോളം,യു.എ.ഇ ശാഖ ജനറല്‍ സിക്രട്ടറി എന്‍.കുഞ്ഞസിനാര്‍, കെ.മഹമൂദ് ഹാജി, കെ.മുഹമ്മദ് ഹസ്സന്‍,ടി. റഷീദ് മാസ്റ്റര്‍, എം.ഇസ്മായില്‍ മാസ്റ്റര്‍, എം.ടി.പി.അബ്ദുള്‍ റഹിമാന്‍, കെ. സിദ്ദീക്ക്, എ.ജി. കുഞ്ഞഹമ്മദ്, എന്‍.പി. ശാഫി, ഒ.ടി. ജമാല്‍, കെ. ശമീം, സി. അല്‍ യസഹ്, എ.ജി. സമദ്, സി.എച് . ലത്തീഫ് പ്രസംഗിച്ചു.