THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനം

Liyas · 25-09-2026 07:33 PM IST

'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ കാസർകോട് നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജന റാലിയോടെ സമാപിക്കും. വെള്ളിയാഴ്ച തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നിൽ സമാപിച്ചു.

· Photo:
കാസർകോട്: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ കാസർകോട് നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജന റാലിയോടെ സമാപിക്കും. വെള്ളിയാഴ്ച തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ കലാകാരിയെന്ന നിലയിൽ ശ്രദ്ധേയയായ ബിഹാർ സ്വദേശിനി നേഹ സിങ് റാത്തോർ മുഖ്യാതിഥിയായി. . യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ പി.കെ നവാസ്, കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്റഫ്, കെ. നീലകണ്ഠൻ സംസാരിച്ചു