THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

Shareef Kooleri · 25-09-2026 02:01 PM IST

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. തിങ്കളാഴ്ച ഹാജരാകാന്‍ ആന്റോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കളമശ്ശേരി സ്റ്റേഷനില്‍ ആണ് ചോദ്യം ചെയ്യല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.