കേരളം
ജില്ലാ സ്കൂൾ കലോത്സവം പെരിയയിൽ
കാസർകോട്: ജില്ലാ സ്കൂൾ കലോത്സവം പെരിയ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലും കായികമേള നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലും നടത്താൻ നടത്താൻ തീരുമാനിച്ചു. നവംബർ 24 മുതൽ 28 വരെയാണ് കലോത്സവം നടക്കുക. ഇതാദ്യമായാണ് പെരിയ ജില്ലാ കലോത്സവത്തിന് അരങ്ങൊരുക്കുന്നത്. ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമെന്നാണ് പെരിയ അറിയപ്പെടുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങളും ഗതാഗത സൗകര്യങ്ങളുമാണ് പെരിയയെ കലോത്സവത്തിന് തെരഞ്ഞെടുക്കാൻ ഇടയാക്കിയത്. ആദ്യമായി എത്തുന്ന കലോത്സവം ഗംഭീരമാക്കാനുള്ള ആവേശത്തിലാണ് നാട്ടുകാർ. കായികമേള പതിവുപോലെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തന്നെ. ഒക്ടോബർ 15 മുതൽ 17 വരെയാണ് നീലേശ്വരത്തു കായികമേള നടക്കുക.
ജില്ലാ ശാസ്ത്രമേള നായന്മാർമൂല ടിഐഎച്ച്എസ്എസിൽ നടത്താനാണ് ധാരണ. നവംബർ 9,10 തിയതികളിലായിരിക്കും മേള നടക്കുക.