THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ശക്തമായ മഴയ്ക്ക് സാധ്യത ജനങ്ങൾ ജാഗ്രത പാലിക്കണം ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണം: ജില്ലാകളക്ടർ

Liyas · 24-09-2026 05:19 PM IST

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് ( 24-09-2026) വൈകീട്ട് മുതൽ നാളെ ( 25-09-2026 )പകൽ വരെ വടക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും ദേശീയ പാത നിർമ്മാണം നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മുന്നറിയിപ്പ് പരിഗണിച്ച് മണ്ണെടുപ്പ് പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടതാണെന്നും ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് അഭ്യർത്ഥിച്ചു മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. താലൂക്ക് എമർജൻസി ഓപ്പേറഷൻസ് സെന്ററുകൾ (TEOC) പൂർണ്ണസജ്ജമായി പ്രവർത്തിക്കും. അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ സെൻ്ററുകളിൽ വിവരം അറിയിക്കണം. അനിവാര്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്‌ടർ പറഞ്ഞു