കേരളം
യുവശബ്ദം 2026 ജില്ലാ തല പ്രസംഗ മത്സരം സംഘടിപ്പിച്ചു
കാസര്‍കോട്: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതി യുടെ ഭാഗമായി മയങ്ങില്ല കേരളത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് - വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ തണ്ടര്‍ ക്ലബ്ബുകളുടെ സഹകരണത്തോടെ ജില്ലയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും തിരഞ്ഞെടുത്ത ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ച് കാസര്‍ഗോഡ് ഗവ. കോളേജില്‍ ജില്ലാ തല പ്രസംഗ മത്സരം - യുവശബ്ദം 2026 സംഘടിപ്പിച്ചു . കാസര്‍കോട് ഗവ കോളേജില്‍ ദേശീയ കബഡി താരവും ഡ്രഗ് ഫ്രീ ക്യാമ്പസ് അംബാസഡറുമായ ജഗദീഷ കുമ്പള ലോഗോ കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു.