THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടില്‍ അതിക്രമം

Shareef Kooleri · 24-09-2026 04:33 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ന?ഗരസഭ കൗണ്‍സിലര്‍ സുഗതന്റെ സഹോദരന്‍ പൊലീസ് പിടിയില്‍. സന്ദീപ് ആണ് പിടിയിലായത്. ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമം നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണ്ണന്തല രജ്ഞിത്ത് കൊലക്കേസിലെ സാക്ഷിയുടെ വീട്ടിലാണ് അതിക്രമിച്ചു കയറിയത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോഴാണ് സുഗതന്റെ സഹോദരനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലായിരുന്ന സന്ദീപ് മുന്‍ പരിചയക്കാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതാണെന്ന് പൊലിസ് പറയുന്നു. വഞ്ചിയൂര്‍ പൊലിസാണ് കേസെടുത്തത്.