THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്

Shareef Kooleri · 24-09-2026 03:28 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്‌സണ് നല്‍കിയ ഇന്‍വോയിസിന്റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയില്‍ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നല്‍കിയതും തമ്മില്‍ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്സണ്‍ ഏവിയേഷന്‍ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റര്‍ എന്ന നിലയില്‍ വിമാനം ആവശ്യപ്പെട്ടാല്‍ ഇനിയും നല്‍കും. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്‌സണ്‍ അധികൃതര്‍ പറഞ്ഞു.