കേരളം
അങ്കണവാടികളില്‍ സുരക്ഷിത ഭക്ഷണം: കൈപ്പുസ്തകം പ്രകാശനം ചെയ്തു
കാസര്‍കോട്: അങ്കണവാടികളില്‍ സുരക്ഷിത ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗത്തില്‍ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി.എ നിഷ മോള്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് പ്രകാശനം നിര്‍വഹിച്ചു.
ഭക്ഷണം തയാറാക്കുന്ന ഘട്ടം മുതല്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലളിതമായി മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും സഹായിക്കുന്ന തരത്തിലാണ് കൈപ്പുസ്തകം തയാറാക്കിയിരിക്കുന്നത്.