കേരളം
സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും പ്രതിഭാ ക്വിസും സംഘടിപ്പിച്ചു
കാസർഗോഡ്: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും സി എച്ച് മുഹമ്മദ് കോയ സ്മാരക പ്രതിഭാ ക്വിസും സംഘടിപ്പിച്ചു. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സി. എച്ച്. മുഹമ്മദ് കോയയുടെ ഓർമകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും വിദ്യാർഥികളിൽ വിജ്ഞാനവും പൊതുവിജ്ഞാനവും വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും സി. എച്ച്. മുഹമ്മദ് കോയ നൽകിയ സംഭാവനകൾ അനുസ്മരണ പരിപാടിയിൽ സ്മരിച്ചു. വിദ്യാഭ്യാസം സമൂഹത്തിന്റെ വളർച്ചയ്ക്കുള്ള പ്രധാന ഉപാധിയാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ പ്രവർത്തനങ്ങളും പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് പരിപാടി ഓർമിപ്പിച്ചു.
സി എച്ച് മുഹമ്മദ് കോയ സ്മാരക പ്രതിഭാ ക്വിസ് വിദ്യാർഥികൾക്ക് തങ്ങളുടെ അറിവും കഴിവും പ്രകടിപ്പിക്കാനുള്ള അവസരമായി. പൊതുവിജ്ഞാനം, വായനാശീലം, ചിന്താശേഷി, മത്സരബോധം എന്നിവ വളർത്തുന്നതിൽ ഇത്തരം മത്സരങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ അറിവിനോടുള്ള താൽപര്യം വളർത്തുന്നതിനും മഹത് വ്യക്തിത്വങ്ങളുടെ ജീവിതവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നതിനും സഹായകമായി.
സി. എച്ച്. അനുസ്മരണ പരിപാടി കാസർഗോഡ് നിയമസഭാ മണ്ഡലം എം.എൽ.എ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു.
സമാപന സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് സമ്മാനദാനം നിർവഹിച്ചു.ഹക്കീം മാസ്റ്റർ മാടക്കാൽ വിഷയാവതരണം നടത്തി
ചടങ്ങിൽ കാസറഗോഡ് ജില്ലാ ഡി.പി.സി. ഷൗക്കത്തലി അക്കാളത്ത്, ബി.പി.സി. സുബൈർ പരപ്പ, ജില്ലാ കെ.എസ്.ടി.യു. പ്രസിഡന്റ് യാസർ അറഫാത്ത് , ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് , സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ ദേളി , ഖലീൽ, റഫീഖ് കള്ളാർ, അഷ്റഫ് മർത്യ,നിസാമുദ്ധീൻ ,കമാൽ ,ഖൈരുന്നുസ , ആഷിഫ് നായന്മാർമൂല ,മുർഷിദ ,ആരിഫ ടി കെ സി ,അൻസാർ കടവിൽ ,ഷുഹൈബ് വിപി ,ദാവൂദ് ,ശിഹാബ് പൈവലിക, സുബൈർ കിണറുള്ളതിൽ, ഷുഹൈബ് മഞ്ചേശ്വരം എന്നിവർ സംബന്ധിച്ചു.