THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കേരള പിറവി മലയാള ദിനാഘോഷം ഞായറാഴ്ച

Shareef Kooleri · 31-10-2026 02:57 PM IST

നാലപ്പാടം പത്മനാഭന്‍ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിക്കും യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ വി രമേഷ്, മുകുന്ദന്‍ പെരുമലയന്‍ എന്നിവര്‍ക്കും ആദരം

കേരള പിറവിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ ഒന്ന് ഞായര്‍ രാവിലെ 11ന് ജില്ലാ തല ആഘോഷ പരിപാടികള്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നല്‍കും.കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എഴുത്തുകാരേയും കലാകാരന്മാരെയും ആദരിക്കും.പ്രമുഖ എഴുത്തുകാരന്‍ ഡോ അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയാകും. എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ വിഖ്യാത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിക്കും. യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ. വി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, രാധാകൃഷ്ണന്‍ ഒളിയത്തടുക്ക ഹുസൂര്‍ ശിരസ്തദാര്‍ പി നസിമുദിന്‍ ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. രതീഷ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം എന്നിവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ ന , സത്യനാരായണ തന്ത്രി എന്നിവര്‍ ആദരിക്കുന്നവരെ പരിചയപ്പെടുത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് നന്ദിയും പറയും. ഭരണഭാഷാവാരാഘോഷത്തിന്റെ ഒരാഴ്ച വിവിധമത്സര പരിപാടികള്‍ ക്വിസ് , ഭാഷ പോഷണ പരിപാടികള്‍ സംഘടിപ്പിക്കും