THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

യാത്ര ക്ലേശം പരിഹരിക്കുക: എസ്‌.ഡി.പി.ഐ തൃക്ക്രരിപ്പൂരിൽ റെയിൽവേ ധർണ നടത്തി

Shareef Kooleri · 30-10-2026 06:47 PM IST

തൃക്കരിപ്പൂർ : കേരളത്തോട് പ്രത്യേകിച്ച് മലബാറിനോട് റെയിൽവേ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും യാത്ര ക്ലെശത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു SDPi തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ധർണ സംഘടിപ്പിച്ചു. SDPI ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി ടി സുലൈമാൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി മാവിലാടം അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ് മെന്റ് ജില്ലാ പ്രസിഡന്റ് റൈഹാന അബ്ദുള്ള, sdpi കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സുലൈമാൻ അടുക്കം, സ്വാബിർ തൃക്കരിപ്പൂർ, എം ടി പി റഫീഖ് സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് റെയിൽവേ അധികൃതർക്ക് നിവേദനം കൈമാറി.