THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക തൃക്കരിപ്പൂരില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

Shareef Kooleri · 15-10-2026 02:37 PM IST

ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ്, യൂത്ത് ലീഗ് തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച ൂരില്‍ നൈറ്റ് മാര്‍ച്ച്
തൃക്കരിപ്പൂര്‍: ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ്, മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. തൃക്കരിപ്പുര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ അഞ്ഞുറില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ അധികാരത്തിന്റെ ചട്ടുകങ്ങളാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് തൃക്കരിപ്പൂരില്‍ നടന്ന നൈറ്റ് മാര്‍ച്ച്. ബീരിച്ചേരി ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് തൃക്കരിപ്പൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഫസല്‍ കൊയമ്മ തങ്ങള്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു, വി.കെ ബാവ, സത്താര്‍ വടക്കുംമ്പാട്, എ.ജി.സി ഷംഷാദ്, സൈഫുദ്ദീന്‍ തങ്ങള്‍, അസ്ഹറുദ്ദീന്‍ മണിയനോടി, എം.ടി.പി ഉസ്മാന്‍, വി.പി.പി ഷുഹൈബ്, എം.ടി സാലിം, മുഹമ്മദ് ഷാനിദ്, കെ.സി അര്‍ഷാദ്, മിക്ദാദ്, ത്വല്‍ഹത്ത്, നിഷാം പട്ടേല്‍, വി.വി അബ്ദുല്ല ഹാജി, റസാഖ് പുനത്തില്‍, ടി.എസ് നജീബ്, യു.പി ഫായിസ്, വി.പി.പി നസീര്‍ നേതൃത്വം നല്‍കി.