കേരളം
പാരമ്പര്യ വൈദ്യന്മാരുടെ എൽ ത്രീ . ലൈസൻസ് പുതുക്കി നൽകണം
തൃക്കരിപ്പൂർ : പാരമ്പര്യ വൈദ്യന്മാരുടെ എൽ ത്രീ . ലൈസൻസ് പുതുക്കി നൽകണമെന്ന്
കേരള ആയുർവ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയും പൈതൃകം പാരമ്പര്യനാട്ടുവൈദ്യ സ്വയം സഹായ സഹകരണ സംഘത്തിൻ്റെയും സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാരിനോട് 2005 ൽ ചാരായ നിരോധനത്തിൻ്റെ പേരിൽ പാരമ്പര്യമായി ചികിൽസിച്ചു വരുന്ന നാട്ടുവൈദ്യ പാരമ്പര്യവൈദ്യന്മാർ അവരുടെ ചികിൽസക്കായി നിർമ്മിക്കുന്ന അരിഷ്ടാസവങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലയില്ല എക്സൈസും കൂടി നൽകി വരുന്ന
എൽ ത്രീ ലൈസൻസ്
പുതുക്കി നൽകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു
അന്യം നിൽക്കുന്ന പച്ചമരുന്നുകളും അവയുടെ ഗുണങ്ങളും തലമുറയിലേക്ക് കൈമാറുകയും ജൈവ വൈവിദ്ധ്യ പരിപാലനസമിതി പ്രകൃതി പഠനകാർക്കും കണ്ടെത്തി അവയുടെ ഉപയോഗം തലമുറയായി പരിചയപ്പെടുത്തുന്ന വൈദ്യന്മാരെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് കഴിഞ്ഞ സർക്കാർ വൈദ്യന്മാരെ പരിഗണിച്ച് അർഹമായസ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാന KAPVF വൈസ് പ്രസിഡണ്ടണ്ട് കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ ഉൽഘാടനം ചെയ്തു
കാസർഗേ ഗോഡ് ജില്ലാ പ്രസിഡണ്ട് പി.കെ. ചന്ദ്രൻ അദ്ധ്യക്ഷതയും
പൈതൃകം പാരമ്പര്യനാട്ടുവൈദ്യ സഹരണ സംഘം ജില്ലാ സിക്രട്ടറി എ.സുകുമാരൻ വൈദ്യർ ബേഡകം
എം.വൽസലൻ വൈദ്യർ
സുഭദ്ര വൈദ്യർ പടുപ്പ്
എൻ. ഗോവിന്ദൻവൈദ്യർ
ആലക്കോട് സംസാരിച്ചു