THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

സെൻസസ് 2027: ജില്ലാതല ഓഫീസർമാർക്കുള്ള പരിശീലനം സമാപിച്ചു

Shareef Kooleri · 13-10-2026 06:04 PM IST

സെൻസസ് പ്രവർത്തനത്തിൽ കാസർകോട് ജില്ല ഒന്നാമതെത്താൻ കൂട്ടായി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്

കാസർഗോഡ്: 2027-ലെ ജനസംഖ്യാ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പരിശീലന പരിപാടി കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലനം (ഒക്ടോബർ 13) സമാപിച്ചു. പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കളക്ടറുമായ ശ്രീധന്യ സുരേഷാണ് ആമുഖ പ്രഭാഷണം നടത്തിയത്. ഡിപിസി ഹാളിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ സെൻസസ് ഓഫീസർ എ ഡി എം പി ഉദയകുമാർ സംസാരിച്ചു. സെൻസസ് 2027 കാസർകോട് ജില്ലാ കോർഡിനേറ്ററായസെൻസസ് ഓപറേഷറൻസ് ഡയറക്ടറേറ്റിലെ മാസ്റ്റർ ട്രയിനർ രാജ്കുമാർ, സെൻസസ് ഓപറേഷറൻസ് ഡയറക്ടറേറ്റിലെ ഡാറ്റാ പ്രോസസിംഗ് അസിസ്റ്റൻ്റ് അജിത്കുമാർ എന്നിവരാണ് പരിശീലനം നൽകിയത്. അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സബ് ഡിവിഷണൽ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. സെൻസസ് നടപടികൾ സുഗമമായി ഏകോപിപ്പിക്കുന്നതിനും കൃത്യതയോടെ പൂർത്തിയാക്കുന്നതിനുമായാണ് പരിശീലനം നൽകിയത്. സെൻസസ് പോർട്ടൽ, സെൽഫ് എന്യുമറേഷൻ, വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മുതൽ എന്യൂമറേറ്റർ വരെയുള്ളവരുടെ ചുമതലകൾ, പ്രചരണം വിവിധതലങ്ങളിൽ ട്രയിനിംഗ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. മാസ്റ്റർ ട്രയിനർമാർക്ക് നവംബറിൽ തിരുവനന്തപുരത്തും ഫീൽഡ് ലെവൽ ട്രയിനേഴ്‌സിന് കളക്ടറേറ്റിലും പരിശീലനം നൽകും. എന്യുമറേറ്റർമാർക്കും സൂപ്പർ വൈസർമാർക്കും ഡിസംബർ 21 നും 2027 ജനുവരി 10നും ഇടയിൽ വിവിധ ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകും