The Newss · വികസന പതിപ്പ്
THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം പിടികൂടി

Liyas · 16-09-2026 06:42 PM IST

റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം. പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം. വയനാട്ടിലെ കുടുംബവീട്ടിൽ പൊലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുകയാണ്. വീടിനുള്ളിൽ നിന്നും ഏഴ് ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം. പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം. വയനാട്ടിലെ കുടുംബവീട്ടിൽ പൊലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുകയാണ്. വീടിനുള്ളിൽ നിന്നും ഏഴ് ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരമാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ ഈ വീട്ടിൽ എസ്.ഐ.ടി രാവിലെ റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് എക്സൈസിനോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് സ്ഥലത്തെത്തിയത്. ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീടിനുള്ളിലേക്ക് കയറി പരിശോധന നടത്തുകയാണ്. കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത‌താണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ചുവരികയാണ്. നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.