കേരളം
പട്ടയമേള
കാസര്‍കോട്: ഭൂരഹിതര്‍ക്കുള്ള പട്ടയവിതരണം നടത്തി. തദ്ദേശ വകുപ്പ് മന്ത്ര കെ.എം ഷാജി ഇന്നു രാവിലെയാണ് പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തത്. ഭൂരഹിതരുടെ നിരവധി വര്‍ഷങ്ങളായുള്ള സ്വപ്നങ്ങളാണ് പട്ടയമേളയിലൂടെ സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എകെഎം അഷ്‌റഫ്, കെ.നീലകണ്ഠന്‍, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ ഫൈസല്‍, എ.അബ്ദുള്‍ റഹ്മാന്‍, സി.പി. ബാബു, രാഘവ ചേരാല്‍ സംസാരിച്ചു ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് സ്വാഗതവും എഡിഎം പി. ഉദയകുമാര്‍ നന്ദിയും പറഞ്ഞു
കാസര്‍കോട് ജില്ലാതല പട്ടയമേള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നു