കേരളം
മംഗളൂരു റിഫൈനറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
മംഗളൂരു: റിഫൈനറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെവരെയും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ജോക്കാട്ടെ, സൂറത്കൽ മേഖലകളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറയ്ക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. റിഫൈനറി പരിസരത്തുനിന്ന് കറുത്ത പുകയും ഉയർന്നു. ആശങ്ക വേണ്ടെന്ന് പൊലീസ്.
അപകടത്തെ തുടർന്ന് റിഫൈനറി പരിസരത്ത് രക്ഷാപ്രവർത്തനവും അഗ്നിശമന പ്രവർത്തനങ്ങളും വേഗത്തിലാക്കി. തീ നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.