കേരളം
നാഷണല്‍ ആയുഷ് മിഷന്‍ കാസറഗോഡ് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കാസര്‍കോട്: നാഷണല്‍ ആയുഷ് മിഷന്‍ കാസറഗോഡ് ജില്ലയില്‍ നിലവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. തസ്തിക: ആയുര്‍വേദ തെറാപ്പിസ്റ്റ്, വിദ്യാഭ്യാസ യോഗ്യത: കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. പ്രായപരിധി: 40 വയസ്സ്. പ്രതിമാസ വേതനം: 14,700/. ഇന്റര്‍വ്യൂ തീയതിയും സമയവും: 2026 ഒക്ടോബര്‍ 08, രാവിലെ 10:30 ന്. സ്ഥലം: ഡി.പി.എം.എസ്.യു കാസറഗോഡ് (പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി, രണ്ടാം നില, എ ബ്ലോക്ക്).
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0467 2288106, 8848002953 എന്നീ ഫോണ്‍ നമ്പറുകളിലോ dpmnamkasargod@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.