THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കാഞ്ഞങ്ങാട് നഗരസഭയില്‍ ആശ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

Shareef Kooleri · 28-09-2026 02:41 PM IST

കാഞ്ഞങ്ങാട്: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിലവിലുള്ള ആശ വര്‍ക്കര്‍മാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 20, 27, 33, 37, 41 എന്നീ വാര്‍ഡുകളിലേക്കാണ് നിയമനം നടത്തുന്നത്. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ വനിതകള്‍ക്കായിരിക്കണം അപേക്ഷകര്‍. 25-നും 45-നും ഇടയില്‍ പ്രായവും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. കൂടാതെ നേതൃപാടവവും മികച്ച ആശയവിനിമയ ശേഷിയും വിവേചനരഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യവുമുള്ളവരായിരിക്കണം. ?നിശ്ചിത യോഗ്യതയുള്ളവര്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഒക്ടോബര്‍ 5-ന് വൈകുന്നേരം 4 മണി വരെ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ സ്വീകരിക്കും