കേരളം
പുസ്തകങ്ങൾ കൈമാറി
തൃക്കരിപ്പുർ റോട്ടറി ക്ലബ്, വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ഓപ്പൺ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങളുടെ കൈമാറ്റ ചടങ്ങ് സ്കൂളിൽ വെച്ചു നടന്നു. സെപ്റ്റംബർ മാസത്തിൽ റോട്ടറി ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ അടിസ്ഥാന വിദ്യാഭ്യാസം, സാക്ഷരത മാസം** ആചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും സാക്ഷരതാ പ്രവർത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് തൃക്കരിപ്പൂർ റോട്ടറി ക്ലബ് സ്കൂളിലെ ലൈബ്രറി ശാക്തീകരണ
ക്യാമ്പയിനുമായി സഹകരിച്ചത്.
പരിയാരം മെഡിക്കൽ കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ. കെ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് എം.ടി.പിഷൗക്കത്തലി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ഡോ. സപ്ന ശ്രീകുമാർ ക്യാമ്പയിൻ വിശദീകരണം നടത്തി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ വി കെ രാജേഷ്, സ്കൂൾ പി ടി എ പ്രസിഡന്റ് യു പി ഷെരീഫ്, Dr C ശ്രീകുമാർ, ടി വി ബാലകൃഷ്ണൻ, കെ കെ രാമൻ എന്നിവർ സംസാരിച്ചു. വി എച് എസ് ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കോർഡിനേറ്റർ സി കെ ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി അനിൽകുമാർ നന്ദിയും പറഞ്ഞു..