കേരളം
മധുരിക്കും ഓർമ്മകൾ അയവിറക്കി മുൻകാല നേതാക്കൾ; വേറിട്ട പരിപാടിയായി ‘ഫ്ലാഷ് ബാക്ക്’
യൂത്ത് ലീഗ് പ്രവർത്തനരംഗത്ത് സജീവമായിരുന്ന മുൻകാല നേതാക്കൾ തങ്ങളുടെ സംഘടനാ ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു. സംഘടനയുടെ വളർച്ചയിൽ തങ്ങൾ വഹിച്ച പങ്കും അക്കാലത്തെ പ്രവർത്തന രീതികളും പുതിയ തലമുറയുമായി പങ്കുവെച്ചത് പരിപാടിയെ വേറിട്ട അനുഭവമാക്കി.
കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല യൂത്ത് ലീഗ് നേതാക്കളെ പങ്കെടുപ്പിച്ച് ‘ഫ്ലാഷ് ബാക്ക്’ പരിപാടി സംഘടിപ്പിച്ചു.
യൂത്ത് ലീഗ് പ്രവർത്തനരംഗത്ത് സജീവമായിരുന്ന മുൻകാല നേതാക്കൾ തങ്ങളുടെ സംഘടനാ ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു. സംഘടനയുടെ വളർച്ചയിൽ തങ്ങൾ വഹിച്ച പങ്കും അക്കാലത്തെ പ്രവർത്തന രീതികളും പുതിയ തലമുറയുമായി പങ്കുവെച്ചത് പരിപാടിയെ വേറിട്ട അനുഭവമാക്കി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. പഴയകാല നേതാക്കളുടെ ഓർമ്മകൾ പുതുതലമുറയിലെ പ്രവർത്തകർക്ക് സംഘടനയുടെ ചരിത്രവും പാരമ്പര്യവും അടുത്തറിയാനുള്ള അവസരമാണെന്നും മുൻകാല പ്രവർത്തകരുടെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാലത്തെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ എം.എൽ.എ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം മുനീർ ഹാജി, ബഷീർ വെള്ളിക്കോത്ത്, എ.കെ.എം അഷ്‌റഫ് എം.എൽ.എ, എം.സി ഖമറുദ്ധീൻ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അബ്ദുൽ റഹ്‌മാൻ വൺഫോർ, എം. അബ്ബാസ്, എ.ബി ഷാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള തുടങ്ങിയവർ സംസാരിച്ചു.