THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

യൂത്ത് ലീഗ് ജില്ലാ സമ്മേളനം; യുവജന റാലിയോടെ ഇന്ന് സമാപിക്കും

Liyas · 24-09-2026 08:20 PM IST

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ കാസർകോട് നഗരത്തിൽ വെച്ച് നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജനറാലിയോടു കൂടി ഇന്ന് സമാപിക്കും. തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നിൽ എത്തിച്ചേരും.

കാസർകോട് : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ കാസർകോട് നഗരത്തിൽ വെച്ച് നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം യുവജനറാലിയോടു കൂടി ഇന്ന് സമാപിക്കും. തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി സമ്മേളന നഗരിയായ പുലിക്കുന്നിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും ഫാസിസ്റ്റ് വിരുദ്ധ കലാകാരിയെന്ന നിലയിൽ ശ്രദ്ധേയയായ ബീഹാർ സ്വദേശിനി നേഹാ സിംഗ് റാഥോർ മുഖ്യാതിഥിയായി സംബന്ധിക്കും.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹിലിയ എം.എൽ.എ പ്രമേയ പ്രഭാഷണം നടത്തും.മുസ്‌ലിം ലീഗ് സംസ്ഥാന ടഷറർ സി.ടി അഹമ്മദലി, ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു എം.എൽ.എ,സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ എം.എൽ.എ, എ. അബ്ദുൽ റഹ്‌മാൻ, എൻ.എ നെല്ലിക്കുന്ന്,കെ. നീലകണ്ഠൻ എം.എൽ.എ, സന്ദീപ് വാര്യർ എം.എൽ.എ, എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ, പി. ഇസ്മായിൽ വയനാട്, പി.കെ നവാസ് എം.എൽ.എ, പി.എം മുനീർ ഹാജി, ബഷീർ വെള്ളിക്കോത്ത്, യഹ്‌യ തളങ്കര, അഷ്‌റഫ്‌ എടനീർ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.