The Newss · വികസന പതിപ്പ്
THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തൃക്കരിപ്പൂരില്‍ സ്‌റ്റോപ് ഇല്ലാത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ് ഉണ്ടെന്ന് റെയില്‍വേ മാനേജർ

Admin · 12-09-2026 02:17 PM IST

ആവശ്യമായ ട്രെയിനുകള്‍ക്ക് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ലാത്തതിനാല്‍ ട്രെയിന്‍ യാത്രാ ദുരിതം നേരിടുന്ന തൃക്കരിപ്പൂരുകാര്‍ക്ക് റെയില്‍വേ മാനേജരുടെ തെറ്റിദ്ധാരണ പരത്തുന്ന മറുപടി.

തൃക്കരിപ്പൂര്‍: ആവശ്യമായ ട്രെയിനുകള്‍ക്ക് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ലാത്തതിനാല്‍ ട്രെയിന്‍ യാത്രാ ദുരിതം നേരിടുന്ന തൃക്കരിപ്പൂരുകാര്‍ക്ക് റെയില്‍വേ മാനേജരുടെ തെറ്റിദ്ധാരണ പരത്തുന്ന മറുപടി. തൃക്കരിപ്പൂര്‍ റെയില്‍വേസ്റ്റേഷനില്‍ എഗ്മോറിനും, ബംഗളൂരു ടെയിനിനും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നല്‍കിയ കത്തിനാണ് റെയില്‍വെ ജനറല്‍ മാനേജര്‍ യു.സുബ്ബറാവു മറുപടി നല്‍കിയത്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മെയില്‍ / എക്‌സ്പ്രസ്സ് വണ്ടികളായി 7 ട്രെയിനുകളും, മൂന്ന് പാസ്സഞ്ചര്‍ ട്രെയിനുകളും നിര്‍ത്തുന്നു എന്നാണ് എം.പിക്ക് ജനറല്‍ മാനേജരുടെ മറുപടി. മൂന്ന് പാസഞ്ചര്‍ എന്നത് ശരിയാണങ്കിലും എക്‌സ്പ്രസ്സ് ട്രെയിന്‍ നിര്‍ത്തുന്നത് രണ്ടെണ്ണം മാത്രമാണ്. മെയില്‍ ഒന്നും നിര്‍ത്തുന്നില്ല. റെയില്‍വേയുടെ കണക്കില്‍ 10 വണ്ടികള്‍ തൃക്കരിപ്പൂരില്‍ നിര്‍ത്തുമ്പോള്‍ അതിന്റെ നിയമപ്രകാരമുള്ള വരുമാനവുമില്ലെന്നാണ് ജനറല്‍ മാനേജരുടെ വാദം. എം.പി ആവശ്യപ്പെട്ട രണ്ട് വണ്ടിക്കും പയ്യന്നൂരില്‍ സ്റ്റോപ്പുള്ളതിനാല്‍ ആറ് കിലോമൂറ്റര്‍ മാത്രം ദൂരമുള്ള തൃക്കരിപ്പൂരില്‍ ഈ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് മറുപടി. ഇനി പയ്യന്നൂരില്‍ നില്‍ക്കാത്ത വന്ദേ ഭാരതിനും, രാജധാനിക്കും സ്റ്റോപ് അനുവദിക്കുമായിരിക്കുമെന്നാണ് നാട്ടുകാര്‍ പരിഹാസത്തോടെ പറയുന്നത്.