കേരളം
തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാസിയായി അബ്ബാസലി തങ്ങള്‍ ചുമതലയേറ്റു
തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാസിയായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണച്ചടങ്ങ് സമസ്ത ട്രഷറര്‍ കോയ്യോട് ഉമര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാസിയായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണച്ചടങ്ങ് സമസ്ത ട്രഷറര്‍ കോയ്യോട് ഉമര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പടന്ന റഹ്മാനിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പടന്ന, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി,ഈസ്റ്റ് എളേരി, പിലിക്കോട് പഞ്ചായത്തുകളില്‍ നിന്നായി 31 മഹല്ലുകളുടെ ഖാസിയായാണ് അബ്ബാസലി തങ്ങള്‍ ചുമതലയേറ്റത്. കോയ്യോട് ഉമര്‍ മുസ്ലിയാര്‍ നിയുക്ത ഖാസിക്ക് സ്ഥാന വസ്ത്രവും തലപ്പാവും അണിയിച്ചു.
തൃക്കരിപ്പൂര്‍ മസാലിഹുല്‍ മുസ്ലിമീന്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കെ.എം ശംസുദ്ദീന്‍ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.സി.എ റഹ്മാന്‍ ആമുഖഭാഷണം നടത്തി. സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എം.സി ഇബ്രാഹിം ഹാജി സംസാരിച്ചു. ചുഴലി മുഹിയിദ്ദീന്‍ മൗലവി, ജമാല്‍ ഫൈസി പടന്ന, എം.ടി.പി ശരീഫ് ഫൈസി, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, എ.ജി.സി ബശീര്‍, പി.കെ.സി റഊഫ് ഹാജി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, വി.കെ.പി ഇസ്മാഈല്‍ ഹാജി, സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര, എ.റഫീഖ് മാസ്റ്റര്‍, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ കമ്പല്ലൂര്‍, പി.കെ ലത്തീഫ്, മുഹമ്മദ് കോളിയാട് സംബന്ധിച്ചു.