THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

സമ്മേളന നഗരിയിൽ പതാകയുയർന്നു; മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Shareef Kooleri · 22-09-2026 08:29 PM IST

മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായി തുടക്കം.സമ്മേളന നഗരിയിൽ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ പതാക ഉയർത്തി.

· Photo:
കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായി തുടക്കം.സമ്മേളന നഗരിയിൽ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ പതാക ഉയർത്തി. സമ്മേള നഗരിയിൽ ഉയർത്താനുള്ള പതാക തൃക്കരിപ്പൂരിൽ നിന്ന് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫിൻ്റെ നേതൃത്വത്തിലും കൊടി മരം മഞ്ചേശ്വരത്ത് നിന്ന് ട്രഷർ ഷാനവാസ് എംബിയുടെ നേതൃത്വത്തിലും ജാഥയായി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി സമ്മേളന നഗരിയിൽ എത്തിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് നയിച്ച പതാക ജാഥയിൽ ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ശംസുദ്ധീൻ ആവിയിൽ, എം.പി നൗഷാദ്, നൂറുദ്ധീൻ ബെളിഞ്ചം, എ.ജി.സി ഷംസാദ് എന്നിവർ അണിനിരന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം.ബി ഷാനവാസ് നയിച്ച കൊടിമര ജാഥയിൽ ജില്ലാ ഭാരവാഹികളായ എ. മുഖ്താർ, ഹാരിസ് തായൽ, റഹ്‌മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, ഹാരിസ് അങ്കക്കളരി എന്നിവർ അണിനിരന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ വെള്ളിക്കോത്ത്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.ഡി കബീർ, യൂസുഫ് ഉളുവാർ, കല്ലട്ര അബ്ദുൽ ഖാദർ, ടി.ഇ മുഖ്താർ, എ.പി ഉമ്മർ, യു.കെ സൈഫുള്ള തങ്ങൾ, ആസിഫലി കന്തൽ, മജീദ് പച്ചമ്പള, ബി.എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, മുസമ്മിൽ ഫിർദൗസ് നഗർ, അനസ് എതിർത്തോട്, ബി.കെ ഷാ, ശംസീർ മൂലടുക്കം, റൗഫ് ബാവിക്കര, ഖാദർ ആലൂർ, ഹാരിസ് ബദ്‌രിയ നഗർ, അഷ്‌ക്കർ അതിഞ്ഞാൽ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ, അസ്ഹറുദ്ധീൻ മണിയനോടി, വി.പി.പി ഷുഹൈബ്, മുജീബ് കമ്പാർ, ഇർഷാദ് മള്ളങ്കൈ, സലാം ചെർക്കള, മാലിക്ക് ചെങ്കള, ജലീൽ തുരുത്തി, റഹ്‌മാൻ കാപ്പിൽ, സുൽവാൻ ചെമ്മനാട്, ശരീഫ് മല്ലത്ത്, യൂനുസ് വടകരമുക്ക്, ഇക്ബാൽ വെള്ളിക്കോത്ത്, ശാനിഫ് നെല്ലിക്കട്ട, സൈഫുദ്ധീൻ കുന്നുംകൈ, അൻസാഫ് കുന്നിൽ, സയ്യിദ് താഹ ചേരൂർ, സവാദ് അംഗഡിമൊഗർ, സുഹൈൽ കോപ്പ, സർഫ്രാസ് പട്ടേൽ, നവാസ് മൊഗ്രാൽ, ഹനീഫ് കട്ടക്കാൽ, മുഹമ്മദ്‌ കുഞ്ഞി ചെമ്പരിക്ക തുടങ്ങിയവർ സംബന്ധിച്ചു.