കേരളം
ഷൂട്ടേർസ് ക്ലബ് പടന്ന ചികിത്സാസഹായം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു
പടന്ന: ശരീരമാസകലം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത്, കൂക്കാനം സ്വദേശിനികളായ അമ്മയും മകളും പത്മിനി ( 57) പ്രജീഷ (37) എന്നിവർക്കും പഴയകാല മുൻ ജില്ലാ ഫുട്ബോൾ താരം വിജയൻ തെക്കേക്കാട് സ്ട്രോക്ക് വന്ന് തളർച്ചയിൽ ആയിരുന്നു, അതിനിടയിൽ വീടിനകത്ത് നിന്നും വീണ് തുടയെല്ല് പൊട്ടി , ഇപ്പോൾ ചികിത്സയിലാണ് മേൽ രണ്ടു കുടുംബത്തിനും 25,000 രൂപ വീതം ധനസഹായം ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പടന്നയുടെ ധനസഹായം ക്ലബ് പ്രസിഡണ്ട് അസീസ് ടി കെ, വൈസ് പ്രസിഡണ്ട് അഷ്റഫ് ബി സി എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ശംസുദ്ദീൻ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രമേശൻ, ശ്രീധരൻ തെക്കേ കാട് എന്നിവർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു ചടങ്ങിൽ സന്ദീപ് വാരിയർ എംഎൽഎ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി സുബൈദ, VKP ഇസ്മായിൽ ഹാജി, IQRA ഹോസ്പിറ്റൽ MD എന്നിവർ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് റഫീഖ് ടി കെ എം നന്ദി രേഖപ്പെടുത്തി.