കേരളം
കാസര്‍കോടിനെ അടുത്തറിയാന്‍ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം
കാസര്‍കോട് സാരി പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് ജില്ലയുടെ ചരിത്രവും സംസ്‌കാരവും ആഘോഷങ്ങളും തനത് കലാരൂപങ്ങളും ടൂറിസം കേന്ദ്രങ്ങളും രുചിക്കൂട്ടുകളുമെല്ലാം അടുത്തറിയാന്‍ അവസരമൊരുക്കുന്ന കാസര്‍കോടിനെ അറിയാൻ (Know Your Kasaragod) ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം.
കാസര്‍കോട് ജില്ലയുടെ ചരിത്രവും സംസ്‌കാരവും ആഘോഷങ്ങളും തനത് കലാരൂപങ്ങളും ടൂറിസം കേന്ദ്രങ്ങളും രുചിക്കൂട്ടുകളുമെല്ലാം അടുത്തറിയാന്‍ അവസരമൊരുക്കുന്ന കാസര്‍കോടിനെ അറിയാൻ (Know Your Kasaragod) ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ജില്ലയുടെ വൈവിധ്യങ്ങള്‍ രാജ്യാന്തര തലത്തില്‍ പ്രചരിപ്പിക്കുകയും അതിലൂടെ ജില്ലക്ക് പുറത്തുള്ളവരെ കാസര്‍കോടിന്റെ പ്രത്യേകതകള്‍ അടുത്തറിയാനും ആസ്വദിക്കാനും പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു ഇതിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ടു ദിവസം ജില്ലയുടെ ഏതെങ്കിലും പ്രത്യേകതകള്‍ മലയാളം, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പരിചയപ്പെടുത്തും. കാസര്‍കോടിന്റെ പ്രത്യേകതകള്‍ പൊതുജനങ്ങള്‍ക്ക് കമന്റിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരാനും നിര്‍ദേശങ്ങള്‍ നല്‍കാനും അവസരമുണ്ടാകും.
ജി.ഐ ടാഗ് ലഭിച്ച ജില്ലയുടെ തനത് കൈത്തറി ഉല്‍പന്നമായ കാസര്‍കോട് സാരി പരിചയപ്പെടുത്തി കളക്ടര്‍ ശ്രീധന്യ സുരേഷ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ഡിടിപിസി , ഐ ആൻ്റ് പിആർഡി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.