THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കാസർകോട് ജില്ലയിൽ ഒപ്പറേഷൻ പി - ഹണ്ട്.

Liyas · 22-09-2026 06:40 PM IST

ജില്ലയിൽ ' പി ഹണ്ട് ' ൻ്റെ ഭാഗമായി 11 ഇടങ്ങളിൽ റെയ്ഡ് നടത്തി 7 എഫ്ഐആർ രജിസ്റ്റർ ചെയ്തു 8 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവയ്ക്കാണ് നടപടി.

കാസർകോട്: ജില്ലയിൽ ' പി ഹണ്ട് ' ൻ്റെ ഭാഗമായി 11 ഇടങ്ങളിൽ റെയ്ഡ് നടത്തി 7 എഫ്ഐആർ രജിസ്റ്റർ ചെയ്തു 8 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവയ്ക്കാണ് നടപടി. കുട്ടികൾക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന കാലഘടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കു മേൽ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഒപ്പറേഷൻ പി ഹണ്ട്. ജില്ലാ പോലീസ് മേധാവി നിധിൻരാജിൻ്റെ മേൽനോട്ടത്തിൽ ജില്ലാ സൈബർ സെൽ , സൈബർ ക്രൈം പോലീസിൻ്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.