THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ബി.എസ്.എൻ.എൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി

Liyas · 22-09-2026 12:05 PM IST

ബദിയഡുക്ക ടൗണിൽ ബിവറേജ് ഷോപ്പിന് സമീപത്തെ ബിഎസ്എൻഎൽ ടവറിൽ കയറി നാരമ്പാടി സ്വദേശിയുടെ ആത്മഹത്യാഭീഷണി. നേരത്തെ ബദിയഡുക്കയിൽ സ്റ്റുഡിയോ നടത്തിയിരുന്ന മോഹൻദാസാണ് ഇന്ന് (ചൊവ്വ) രാവിലെ എട്ടര മണിയോടെ ടവറിൽ കയറിയത്.

കാസർകോട്: ബദിയഡുക്ക ടൗണിൽ ബിവറേജ് ഷോപ്പിന് സമീപത്തെ ബിഎസ്എൻഎൽ ടവറിൽ കയറി നാരമ്പാടി സ്വദേശിയുടെ ആത്മഹത്യാഭീഷണി. നേരത്തെ ബദിയഡുക്കയിൽ സ്റ്റുഡിയോ നടത്തിയിരുന്ന മോഹൻദാസാണ് ഇന്ന് (ചൊവ്വ) രാവിലെ എട്ടര മണിയോടെ ടവറിൽ കയറിയത്. സംഭവം കണ്ട് ആൾക്കാർ കൂടി തുടങ്ങിയതോടെ മോഹൻദാസ് കൂടുതൽ ഉയരത്തിലേക്ക് കയറുകയായിരുന്നു. തൻ്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. എന്നാൽ ഉയരത്തിൽ നിന്ന് വിളിച്ചു പറയുന്നതിനാൽ ആവശ്യങ്ങൾ എന്താണെന്നു വ്യക്തമല്ല. ആരെങ്കിലും ടവറിലേക്ക് കയറിയാൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തുമെന്നും ടവറിൽ കയറിയ മോഹൻദാസ് വിളിച്ചു പറയുന്നുണ്ട്. വിവരമറിഞ്ഞ് കാസർകോട്ട് നിന്ന് ഫയർഫോഴ്‌സും ബദിയഡുക്ക പൊലീസും സ്ഥലത്ത് എത്തി മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുന്നു. നേരത്തെ ഇയാൾ മരത്തിലും ടവറിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയ സംഭവം ഉണ്ടായിരുന്നു.