THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

സ്‌കൂളില്‍ സിവില്‍ സര്‍വിസ് പരിശീനം ആരംഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് മുന്നില്‍ മൂന്നാം ക്ലാസുകാരിയുടെ നിവേദനം

Liyas · 22-09-2026 12:00 PM IST

സ്‌കൂളില്‍ സിവില്‍ സര്‍വിസ് പരിശീനം ആരംഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍. ശംസുദ്ദീന് മുന്നില്‍ മൂന്നാം ക്ലാസുകാരിയുടെ നിവേദനം. ഇന്നലെ പടന്ന വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനത്തിന് എത്തിയപ്പോഴാണ് മന്ത്രിയെ നേരികണ്ട് പടന്ന എടച്ചാക്കൈ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി എല്‍.കെ ഫാത്തിമത് സൈനബ്

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കുന്ന ഫാത്തിമത്ത് സൈനബ് · Photo:
തൃക്കരിപ്പൂര്‍: സ്‌കൂളില്‍ സിവില്‍ സര്‍വിസ് പരിശീനം ആരംഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍. ശംസുദ്ദീന് മുന്നില്‍ മൂന്നാം ക്ലാസുകാരിയുടെ നിവേദനം. ഇന്നലെ പടന്ന വി.കെ.പി ഖാലിദ് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനത്തിന് എത്തിയപ്പോഴാണ് മന്ത്രിയെ നേരികണ്ട് പടന്ന എടച്ചാക്കൈ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി എല്‍.കെ ഫാത്തിമത് സൈനബ് തന്റെ ആഗ്രഹം മന്ത്രിയുടെ മുന്നിലെത്തിച്ചത്. മന്ത്രിയെ ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം വലിയൊരു ആഗ്രഹവും പ്രതീക്ഷയുമായാണ് ഞാന്‍ ഈ കത്ത് അങ്ങേയ്ക്ക് നല്‍കുന്നതെന്ന് തുടങ്ങുന്ന നിവേദനത്തില്‍ ഇങ്ങനെ പറയുന്നു. വളരുമ്പോള്‍ ഒരു കലക്ടറാകണമെന്നാണ് എന്റെയും എന്റെ കൂട്ടുകാരുടെയും വലിയ സ്വപ്നം. ഞങ്ങളെ പോലെ ഒരുപാട് കുട്ടികള്‍ക്ക് നാടിനെ സേവിക്കാനും കലക്ടര്‍ ആവാനും ആഗ്രഹമുണ്ട്. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ചെറുപ്പം മുതലുള്ള ശരിയായ പരിശീലനം ആവശ്യമാണ്.അതിനാല്‍ അഞ്ചാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് സിവില്‍ സര്‍വിസ് പരിശീലനം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ മുഖേന ഉത്തരവിറക്കണമെന്നും ഞങ്ങളുടെ സ്‌കൂളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിത്തരണമെന്നും വളരെ സ്നേഹത്തോടെ അപേക്ഷിക്കുന്നു. ഞങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അങ്ങയുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നാണ് ഫാത്തി സൈനബിന്റെ നിവേദനം അവസാനിക്കുന്നത്. സൈനബിന്റെ നിവേദനം വായിച്ച വിദ്യാഭ്യാസ മന്ത്രി ഞാന്‍ ഇതിനെകുറിച്ച് പഠിച്ച് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് നോക്കാമെന്ന് ഫാത്തിമത്ത് സൈനബിന് മറുപടി നല്‍കി. തൃക്കരിപ്പൂര്‍ തട്ടാനിച്ചേരിയിലെ കെ.വി.പി സാബിര്‍ പടന്നയിലെ എല്‍.കെ ഷബാന ദമ്പതികളുടെ മകളാണ് ഫാത്തിമത് സൈനബ്.