കേരളം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖല കാലാനുസൃതമായി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി
കൈക്കോട്ടുകടവ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാനേജ്‌മെന്റ് കമ്മിറ്റി പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡിജിറ്റല്‍ സ്‌ക്വയര്‍ ലാബിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന്‍ നിര്‍വഹിച്ചു.
തൃക്കരിപ്പൂര്‍: കൈക്കോട്ടുകടവ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാനേജ്‌മെന്റ് കമ്മിറ്റി പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡിജിറ്റല്‍ സ്‌ക്വയര്‍ ലാബിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന്‍ നിര്‍വഹിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ വിദ്യാര്‍ത്ഥികളെ പ്രാവീണ്യമുള്ളവരാക്കുന്നതിന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ആരംഭിച്ച കോഴ്‌സുകള്‍ പലതും കാലഹരണപ്പെട്ടു. അതിനാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖല കാലാനുസൃതമായി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുജ്ത്തബ, ഇംദാദ് എന്നിവര്‍ നിര്‍മിച്ച റോബോര്‍ട്ടാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനത്തിന് കത്രിക കൈമാറിയത്. സന്ദീപ് വാര്യര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ സന്ദേശം വായിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം.കെ അബ്ദുല്ല ദാരിമി ആമുഖ ഭാഷണം നടത്തി. ഫാത്തിമത്ത് സഹ്‌റ, വി.ആയിഷ, ഇര്‍ഷാദ് എന്നിവര്‍ക്കുള്ള ഉപഹാരം വിദ്യാഭ്യാസ മന്ത്രി സമ്മാനിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി.എം നൂറുദ്ദീന്‍, സ്‌കൂള്‍ മാനേജര്‍ ടി.കുഞ്ഞബ്ദുല്ല, ട്രഷറര്‍ എം.സി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പ്രധാന അധ്യാപകന്‍ പി.ഹമീദ് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുല്ല, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.പി സുനിത, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ എം.ടി അബ്ദുറഹ്മാന്‍, വി.എച്ച്.എസ്.ഇ പയ്യന്നൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി, കാസര്‍കോട് ഡി.പി.സി. ഷൗക്കത്തലി അക്കാളത്ത്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.കെ.പി അബ്ദുല്‍ ജലീല്‍, പ്രിന്‍സിപ്പല്‍ ബിജു പ്രമോദ്, മദര്‍ പി.ടി.എ. പ്രസിഡന്റ് റഹിന ഇസ്മായില്‍, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, റൗഫ് ഹാജി, അഡ്വ. കെ.കെ. രാജേന്ദ്രന്‍, എസ്. കുഞ്ഞഹമ്മദ്, വി.വി. അബ്ദുല്ല, എം.കെ. മഹമൂദ്, കാസര്‍കോട് ഡി.പി.സി. പി.ശശിധരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.വി ശ്യാംകുമാര്‍ സംസാരിച്ചു.