THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
ദേശീയം

മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്ക്

Liyas · 22-09-2026 08:38 AM IST

മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവർ പോലീസ് കസ്റ്റഡിയിൽ

പോലീസ് പിടിയിലായ തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് · Photo:
മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിലായി. തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19-നും 20-നും ഇടയിൽ പ്രായമുള്ളവരാണ് കേസിൽ ഉൾപ്പെട്ട മൂവരും. വാഷിമിലെ 'ജയ് ഭവാനി ഗണേശോത്സവ് മണ്ഡൽ' സംഘടിപ്പിച്ച പന്തലിലാണ് അപകീർത്തികരമായ സംഭവം നടന്നത്.സെപ്റ്റംബർ 18-നാണ് വിഗ്രഹത്തിന്റെ പാദത്തിന് സമീപം വെച്ചിരുന്ന ക്യൂആർ കോഡ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.