ദേശീയം
തീവ്ര ചുഴലിക്കാറ്റായി മാറി 'അര്‍ണബ്', പൂര്‍ണമായും കരയില്‍ പ്രവേശിച്ചു ഭുവനേശ്വര്‍: അര്‍ണബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അര്‍ണബ്, നിലവില്‍ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇ
തീവ്ര ചുഴലിക്കാറ്റായി മാറി 'അര്‍ണബ്', പൂര്‍ണമായും കരയില്‍ പ്രവേശിച്ചു
ഭുവനേശ്വര്‍: അര്‍ണബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അര്‍ണബ്, നിലവില്‍ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇതിനിടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയില്‍ നരസ്പൂരിലാണ് കാറ്റ് കരയില്‍ പ്രവേശിച്ചത്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ലാന്‍ഡ്ഫാള്‍ നടപടികള്‍ രാവിലെ എട്ട് മണിയോടെ പൂര്‍ത്തിയായി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ മഴ തുടരുകയാണ്. ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാപക നാശനഷ്ടം; ആള്‍നാശമില്ല
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് വ്യാപകമായ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. എങ്കിലും ഇതുവരെ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കാക്കിനടയില്‍ വെയര്‍ഹൗസിംഗ് ഗോഡൗണില്‍ കുടുങ്ങിയ നാലുപേരെ പൊലീസ് വിജയകരമായി രക്ഷപ്പെടുത്തി. അപകടാവസ്ഥ പൂര്‍ണ്ണമായി ഒഴിയുന്നത് വരെ ജനങ്ങള്‍ വീട്ടിനകത്ത് തന്നെ തുടരണമെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും പൊലീസും വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.