THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
ദേശീയം

ചലോ ദില്ലി'യില്‍ വിറച്ച് തലസ്ഥാനം, 'ഗ്യാനേഷ് ജയിലിലാകും, ജനസാഗരം സാക്ഷിയാക്കി രാഹുലിന്റെ പ്രഖ്യാപനം

Shareef Kooleri · 01-11-2026 05:13 PM IST

മോദിയെയും ഷായെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും';

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാര്‍ച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഉറപ്പിച്ചുപറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ ആര്‍ എസ് എസ് പിടിച്ചടക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഇന്നത്തെ ഈ മഹാറാലിയിലുടെ കേന്ദ്ര സര്‍ക്കാരിന് ഇന്ത്യന്‍ ജനത കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. ഇത് ഭാരതത്തിന്റെ ശബ്ദമാണ്. ജനാധിപത്യം അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് രാജ്യത്തെ ജനങ്ങളുടെ ആകെ ശബ്ദമാണ്. ഭരണഘടന ഇല്ലാതാക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ എത്ര ശക്തരായാലും ഇന്ത്യ അതിനെ ചെറുക്കും. എത്രയോ സംസ്ഥാനങ്ങളില്‍ വോട്ട് അട്ടിമറി നടന്നു. വോട്ടര്‍പട്ടികയിലും, ഇ വിഎമ്മിലുമൊക്കെ അട്ടിമറി നടന്നു. 2024 ന് ശേഷം 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. വ്യാജ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഗ്യാനേഷ് കുമാറിന് ജയിലില്‍ പോകേണ്ടി വരും. ഇത് വെറുമൊരു മോഷണമല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എല്ലാ സ്ഥാപനങ്ങളും കൈയടക്കി. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ ആര്‍ എസ് എസ് പിടിച്ചടക്കി. ഈ സ്ഥാപനങ്ങളൊന്നും മോദിയുടെയോ അമിത് ഷായുടെതോ അല്ല. രാജ്യത്തിന്റെ സമ്പത്ത് അദാനിക്കും അമ്പാനിക്കും തീറെഴുതി. അദാനിക്കും അംബാനിക്കും കോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കി. വിദ്യാഭ്യാസ രംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ത്തു. അങ്ങനെ സകല മേഖലകളും തകര്‍ത്ത് തരിപ്പണമാക്കി. ഗ്യാനേഷ് കുമാറിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പും അട്ടിമറിച്ചു. മോദിയെ നിലക്ക് നിര്‍ത്താന്‍ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം. മോദിയും അമിത് ഷായും എവിടെയും പോകേണ്ട. നിങ്ങളെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അക്രമത്തിന്റെ വഴി സ്വീകരിക്കില്ല. സമാധാനത്തിന്റെ വഴിയിലൂടെ ഭരണഘടന സംരക്ഷിക്കും. ഞങ്ങളുടെ സ്‌നേഹത്തിന്റെ കട തുറന്നിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗ്യാനേഷ് കുമാര്‍ രാജ്യത്തോട് ചെയ്തത് വലിയ കുറ്റമാണ്. ആ കുറ്റമടക്കം എല്ലാത്തിനുമുള്ള ശിക്ഷ ലഭിക്കണം. സ്‌നേഹത്തിന്റെ വഴിയിലൂടെ നമ്മള്‍ ലക്ഷ്യം കാണുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്നും പ്രധാന നേതാക്കള്‍ തുറന്ന വാഹനങ്ങളിലാണ് രാം ലീലയിലേക്ക് നീങ്ങിയത്. കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് മുതല്‍ നേതാക്കളുടെ വാഹനങ്ങള്‍ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും ഒഴുകിയെത്തി. ഇന്ത്യാ ബ്ലോക്കിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം എ ബേബി, ഡി രാജ, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന-ഹിമാചല്‍ മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എം പിമാര്‍ അങ്ങനെ നേതാക്കളുടെ പടയും പ്രവര്‍ത്തകരുടെ ജനസാഗരവും തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു.