ദേശീയം
ഗ്യാനേഷിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കള്‍ കസ്റ്റഡിയില്
ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. ദില്ലി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചുകളില്‍ വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.