കേരളം
കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം: അനധികൃത നിയമനം നേടിയവരും പ്രതികളാകും, അനുബന്ധ കുറ്റപത്രം നല്‍കുമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനധികൃത നിയമനം നേടിയവരും പ്രതികളാകും. 38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്ത് കുറ്റം ചുമത്തണമെന്ന് നിയമോപദേശം തേടും. ആദ്യ കുറ്റപത്രത്തില്‍ വി സി അടക്കം എട്ട് പ്രതികളാണുള്ളത്. ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.