കേരളം
കേരളത്തിന് 70 പടന്ന കേരളാ മന്‍സിലിനും
തൃക്കരിപ്പൂര്‍: കേരളത്തിനൊപ്പം ജില്ലയിലെ പടന്ന ഗ്രാമത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ വലിയൊരു ഏട് ഉറങ്ങിക്കിടപ്പുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍മുന്‍നിര പോരാളിയും കോണ്‍ഗ്രസ് പ്രമുഖനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സന്തത സഹചാരിയായിരുന്ന പി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജി പട്ടേല്‍ പണികഴിപ്പിച്ച 'കേരള മന്‍സില്‍' എഴുപതിന്റെ നിറവിലാണ്. മൊയ്തു മൗലവി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പികെസി മുഹമ്മദ് കുഞ്ഞി ഹാജി പട്ടേല്‍ അല്‍ അമീന്‍ പത്രത്തിന്റെ വളര്‍ച്ചക്കായുള്ള സഹായ സഹകരങ്ങള്‍ ചെയ്ത പ്രമുഖ വ്യക്തിത്വം കറകളഞ ദേശ സ്‌നഹിനിയും ഖിലാഫത്ത് പ്രസ്ഥാനവുമായി സഹകരിച്ച വ്യക്തിത്വവും ആയിരുന്നു കര്‍ണാടകത്തിലെപ്രമുഖ വ്യാപാരിയും കണ്ണൂര്‍ ജില്ലയിലെ വലിയ കര്‍ഷകനുമായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യയില്‍ അദ്ദേഹം സ്വന്തമായി ഒരു നീതിന്യായ സംവിധാനം തന്നെ ഇവിടെ ഒരുക്കിയിരുന്നു. മദ്രാസില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും വലിയ ബാരിസ്റ്റര്‍മാരും വക്കീലന്മാരും ജഡ്ജിമാരും പങ്കെടുത്ത ആ കോടതിയുടെ ഉദ്ഘാടനം അന്നേ നാടറിഞ്ഞ വലിയൊരു ചരിത്ര സംഭവമായിരുന്നു. പടന്ന ഗ്രാമം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആധുനികവും പൗരാണികവുമായ വാസ്തുശില്‍പകലാ ഭംഗിയോടെ, നിരവധി മുറികളും വിശാലമായ ഹാളുകളുമായി അദ്ദേഹം തന്റെ മക്കള്‍ക്കായി പണിതീര്‍ത്തതായിരുന്നു ഈ ഭവനം. എന്നാല്‍, തന്റെ ജന്മനാടായ കേരളത്തിന് സ്വതന്ത്രമായ കേരളപ്പിറവി ലഭിക്കുന്ന ആ ചരിത്ര മുഹൂര്‍ത്തം വരെ (1956 നവംബര്‍ 1) ഈ വീടിന്റെ ഉദ്ഘാടനം അദ്ദേഹം ബോധപൂര്‍വ്വം നീട്ടിവെക്കുകയാണുണ്ടായത്. 'രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണ്' എന്ന പ്രവാചക വചനത്തിന് തന്റെ ജീവിതത്തിലൂടെ അര്‍ത്ഥം നല്‍കിയ ആ ദേശസ്‌നേഹിയുടെ സ്മരണ പുതുക്കുകയാണ് ഈ അവസരത്തില്‍. ഭവനത്തിന്റെ ഓര്‍മ്മകളും കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികാഘോഷവും സംഘടിപ്പിക്കുകയാണ്.
കേരളപ്പിറവിയുഎഴുപതാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ വരേ എന്നീ തീയതികളില്‍ 'കേരള മന്‍സില്‍' അങ്കണത്തില്‍ വെച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 30ന് വൈകിട്ട് 4.30ന് എം.എസ്.എസ് തൃക്കരിപ്പൂര്‍ യൂനിറ്റിന്റെ സഹകരണത്തോടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള 'ടേബിള്‍ ടോക് 'നടത്തും. 31ന് മണ്‍മറഞ്ഞ പൂര്‍വികരുടെ ഖബര്‍ സിയാറത്തും പ്രാര്‍ഥനയും. നവമ്പര്‍ ഒന്ന് നാലിന് നടക്കുന്ന സംഗമത്തില്‍ നാട്ടിലെ ജനപ്രതിനിധികള്‍, എം.പിമാര്‍. എം.എല്‍.എമാര്‍, സാംസ്‌കാരിക- വിദ്യാഭ്യാസ- രാഷ്ട്രീയ രം ഗത്തെ പ്രമുഖര്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം പേര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ വി.കെ.പി ഇസ്മായില്‍ ഹാജി, പി.കെ.സി അബ്ദുസമദ് ഹാജി, വി.കെ.പി അബ്ദുല്‍ ഫത്താഹ്, വി.കെ.സി നൗഫല്‍ സംബന്ധിച്ചു.